ഇന്ത്യയുടെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

ഏപ്രില്‍-നവംബര്‍ കാലയളവില്‍ വിതരണം ചെയ്ത റീഫണ്ടുകള്‍ 1.23 ലക്ഷം കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം 11.5 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനം നേടാനാകുമെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ കണക്കാക്കിയിട്ടുളളത്

ദില്ലി: ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള കാലയളവില്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനെക്കാള്‍ 15.7 ശതമാനം വര്‍ദ്ധിച്ചു കൈവരിച്ചു. 6.75 ലക്ഷം കോടി രൂപയാണ് ഇക്കാലയളവിലെ പ്രത്യക്ഷ നികുതി വരുമാനം.

ഏപ്രില്‍-നവംബര്‍ കാലയളവില്‍ വിതരണം ചെയ്ത റീഫണ്ടുകള്‍ 1.23 ലക്ഷം കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം 11.5 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനം നേടാനാകുമെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ കണക്കാക്കിയിട്ടുളളത്. നവംബര്‍ വരെ ഇതിന്റെ 48 ശതമാനം സര്‍ക്കാരിന് കണ്ടെത്താനായിട്ടുണ്ട്.

Exit mobile version