നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.


നയന്‍താര നായികയായി എത്തിയ ‘കൊലമാവ് കോകില’ എന്ന ചിത്രത്തിലൂടെ ആണ് അരുണ്‍ ശ്രദ്ധനേടുന്നത്. പിന്നീട് കൈതി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.


അവഞ്ചേര്‍സ്, അക്വാമാന്‍ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ തമിഴ് പതിപ്പുകളില്‍ അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. ശിവകാര്‍ത്തികേയന്റെ നായകനായി എത്തുന്ന ഡോക്ടര്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Exit mobile version