പൗരത്വ ഭേദഗതി നിയമത്തിന് ഒരു വര്‍ഷം; കോണ്‍ഗ്രസ് തന്ത്രങ്ങള്‍ ആസാമില്‍ വിലപ്പോവില്ല, വിമര്‍ശിച്ച് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ

Citizenship Ammendament Act | Bignewslive

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആസാം സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി ഒരു വര്‍ഷം തികയുമ്പോള്‍ ആണ് അമിത് ഷായുടെ സന്ദര്‍ശനം. ബിജെപി വോട്ടുകളില്‍ ഭിന്നത ഉണ്ടാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപികരിക്കാനാണ് ചിലരുടെ ശ്രമമെന്ന് ആസാം സ്റ്റുഡന്‍സ് യുണിയനെ പരോക്ഷമായി വിമര്‍ശിച്ച് അമിത് ഷാ പറഞ്ഞു.

”എപ്പോഴും പ്രക്ഷോപങ്ങള്‍ ഉണ്ടാക്കി നടന്നിരുന്ന ചില ആളുകള്‍ രാഷ്ട്രിയ പാര്‍ട്ടിയായി രൂപം മാറിയിരിക്കുന്നു. അവരുടെ ലക്ഷ്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ എത്തിക്കുക എന്നതാണ്. ഇത്തരം ഗൂഢാലോചനകള്‍ വിജയത്തിലെത്തുകയില്ല. എനിക്കവരോട് ചോദിക്കാനുള്ളത് നിങ്ങള്‍ പ്രക്ഷോപം നടത്തുന്നതുകൊണ്ട് ആസ്സാമിന് എന്തെങ്കിലും വികസനം ഉണ്ടാകുന്നുണ്ടോ? അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടോ? യുവജനതയുടെ ജീവന്‍ ബലികഴിക്കുക മാത്രമാണ് ഇത്തരം കലാപങ്ങളുടെ പരിണിത ഫലം. അമിത് ഷാ പറഞ്ഞു.

1980ല്‍ തുടങ്ങി ആറ് വര്‍ഷകാലം നീണ്ടുനിന്ന പ്രക്ഷോപത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിരുന്നു. ഓള്‍ ആസ്സാം സ്റ്റുഡന്‍സ് യൂണിയനാണ് പ്രക്ഷോപം നടത്തിയത്. രാജീവ് ഗാന്ധി സര്‍ക്കാര്‍ ആസാം അക്കോര്‍ഡില്‍ ഒപ്പ് വെച്ചതോടെ ഈ സമരം അവസാനിച്ചു. തുടര്‍ന്ന് ആസ്സാമില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായും ആസാം സ്റ്റുഡന്‍സ് യൂണിയന്‍ രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആസ്സാം സ്റ്റുഡന്‍സ് യൂണിയനെപ്പം ആസാം ജാതീയതാബഡി യുവ ചാഹത്ര പരിഷാദ്, ആസ്സാം ജാതീയ പരിഷാദ് എന്നിവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറിയിരുന്നു. തൊഴിലാളി സംഘടനയായ കൃഷക് മുക്തി സന്‍ഗരം സമിതി (കൈഎംഎസ്എസ്) ഉള്‍പ്പടെ 70ഓളം സംഘടനകള്‍ ചേര്‍ന്ന് രൂപികരിച്ച റെയ്ജോര്‍ ദള്‍ ആണ് മറ്റൊരു പാര്‍ട്ടി.

മുന്‍ ആസ്സാം സ്റ്റുഡന്‍സ് യൂണിയന്‍ നേതാവായിരുന്ന ലൂറിന്‍ജ്യോതി ഗൊഗോയി നയിക്കുന്ന എജെപിയുടെ മുഖ്യലക്ഷ്യം ബിജെപിയുടെ വോട്ടുകള്‍ ഭിന്നിക്കുക എന്നതിനേക്കാള്‍ പ്രദേശിക പാര്‍ട്ടിയായ ആസ്സാം ഗണ പരിഷത്തിന്റെ (എജിപി) വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കുക എന്നതാണ്. എജെപി, കൈഎംഎസ്എസ് തുടങ്ങിയ പിറവിയോടെ ആസ്സാമുകാര്‍ കൂടുതലും പ്രദേശിക വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

Exit mobile version