’15 വര്‍ഷമായില്ലേ, ചിലപ്പോള്‍ തോറ്റേക്കാം! ഭരണത്തില്‍ ജനം തൃപ്തരല്ലെന്ന് തെളിഞ്ഞു’ മധ്യപ്രദേശില്‍ ബിജെപിയുടെ തോല്‍വി പ്രവചിച്ച് മുന്‍ മുഖ്യമന്ത്രി

ഇരു പാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ഭോപ്പാല്‍: ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാടുന്ന മധ്യപ്രദേശിലെ ബിജെപിയുടെ തേല്‍വി മുന്‍പേ പ്രവചിച്ച് മുന്‍ മുഖ്യമന്ത്രി ബാബു ലാല്‍ ഗോര്‍. ബിജെപി ഭരണത്തില്‍ ജനം തൃപ്തരല്ല എന്ന ചിത്രമാണ് ഇതിലൂടെ തെളിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശില്‍ ജനം കൈവിട്ടു എന്നു വേണം വിലയിരുത്താനെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാ തവണയും ബിജെപി തന്നെ ജയിച്ചുകൊള്ളണമെന്നില്ല. ചിലപ്പോള്‍ തോറ്റേക്കാം. പ്രത്യേകിച്ചും 15 വര്‍ഷമായി ഒരു സംസ്ഥാനത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി. മധ്യപ്രദേശില്‍ ബിജെപി അധികാരത്തില്‍ തുടരണമെന്നാണ് ആഗ്രഹം. ജനവിധി നടക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. മകള്‍ കൃഷ്ണ ഗൗര്‍ വിജയിക്കുമോ എന്ന ചോദ്യത്തിന് വലിയ മാര്‍ജിനില്‍ വിജയം ഉറപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇരു പാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഒരു പരിധി വരെ എക്‌സിറ്റ് പോള്‍ ഫലം ലഭിച്ചുവെന്ന് വേണം വിലയിരുത്താന്‍. കാരണം പറഞ്ഞതില്‍ നിന്നും മറ്റമില്ലാതെയാണ് ഫലങ്ങള്‍ പുറത്ത് വരുന്നത്. കേവലഭൂരിപക്ഷം തെളിയിക്കാന്‍ 116 സീറ്റാണ് വേണ്ടത്. കോണ്‍ഗ്രസ് 107 സീറ്റ് നിലനിര്‍ത്തുമ്പോള്‍ ബിജെപി 110 ല്‍ നില്‍ക്കുകയാണ്.

Exit mobile version