സിഖ് പുരോഹിതന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു; ആത്മഹത്യാ കുറിപ്പില്‍ കര്‍ഷകര്‍ക്ക് പിന്തുണ

Sikh priest shoots | Bignewslie

ന്യൂഡല്‍ഹി: സിഖ് പുരോഹിതന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചകൊണ്ടാണ് ഹരിയാനയിലെ കര്‍ണാലില്‍ നിന്നുള്ള പുരോഹിതനായ ബാബ രാം സിംഗ് ജീവനൊടുക്കിയത്.

കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തന്റെ ആത്മഹത്യയെന്ന് ഇദ്ദേഹം തന്റെ ആത്മഹത്യകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വന്തം തോക്കുപയോഗിച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെ ദുരവസ്ഥയിലും അവരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ നയങ്ങളിലും തനിക്ക് വേദനയുണ്ടെന്ന് അദ്ദേഹം കുറിക്കുന്നു.

കര്‍ഷകര്‍ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങുന്നു. ആ ദുരവസ്ഥയ്ക്ക് ഞാന്‍ സാക്ഷ്യം വഹിച്ചു. സര്‍ക്കാര്‍ അവര്‍ക്ക് നീതി നല്‍കുന്നില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു. ഇത് ഒരു അനീതിയാണ്. അടിച്ചമര്‍ത്തുന്നത് പാപമാണ്, ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

വിവാദങ്ങളെയും പ്രതിഷേധങ്ങളെയും തള്ളിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 21 ദിവസമായി തെരുവില്‍ പോരാടുകയാണ് കര്‍ഷകര്‍. കൊടുംതണുപ്പിലും പൊടിയിലും പകലിലെ പൊള്ളുന്ന വെയിലിലും വാടാതെ തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുകയാണ് ഇവര്‍. വാര്‍ദ്ധക്യ സഹജമായി പല പരിമിതികളെയും മറികടന്നാണ് ഇവരുടെ പോരാട്ടം.

Exit mobile version