തലച്ചോറിലെ ശസ്ത്രക്രിയയ്ക്കിടെ പിയാനോ വായിച്ചും ഗെയിം കളിച്ചും 9 വയസുകാരി സൗമ്യ; പിയാനോ വായിച്ചത് ആറ് മണിക്കൂറോളം

Brain Tumour Surgery | bignewslive

തലച്ചോറിലെ ശസ്ത്രക്രിയയ്ക്കിടെ പിയാനോ വായിച്ചും ഗെയിം കളിച്ചും ഒന്‍പത് വയസുകാരി സൗമ്യ. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് കണ്ണുകളെ ഈറനണിയിക്കുന്ന ദൃശ്യം. ഗ്വാളിയാറിലെ ബിര്‍ള ആശുപത്രിയിലാണ് സൗമ്യ ചികിത്സയിലുള്ളത്.

തലച്ചോറില്‍ വളര്‍ന്ന ഒരു മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കാണ് സൗമ്യ വിധേയയായത്. പൂര്‍ണമായും ബോധംകെടുത്താതെയുള്ള ശസ്ത്രക്രിയക്കിടയിലാണ് കുട്ടിയ്ക്ക് ഗെയിം കളിക്കാനും പിയാനോ വായിക്കാനും ഡോക്ടര്‍മാര്‍ അനുവാദം നല്‍കിയത്.

ശസ്ത്രക്രിയ കാരണം കൈവിരലുകളുടെ ചലനമോ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനമോ തകരാറിലാവുന്നില്ല എന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ നടപടി എടുത്തത്. അതേസമയം, ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ബിര്‍ള ആശുപത്രിയിലെ ന്യൂറോ സര്‍ജനായ അഭിഷേക് ചൗഹാന്‍ പ്രതികരിച്ചു.

‘ഞാന്‍ വേദനയൊന്നും അറിഞ്ഞില്ല, ആറ് മണിക്കൂര്‍ പിയാനോ വായിച്ചു, ഇടയ്ക്ക് മൊബൈല്‍ ഫോണില്‍ ഗെയിമുകളും കളിച്ചു, ഇപ്പോള്‍ നല്ല ആശ്വാസം തോന്നുന്നു.’ സൗമ്യയും സന്തോഷത്തോടെ പറയുന്നു.

Exit mobile version