ഊര്‍ജിത് പട്ടേലിനു പിന്നാലെ ധനകാര്യ മേഖലയില്‍ വീണ്ടും രാജി; പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സുര്‍ജിത് ഭല്ല രാജിവച്ചു

സമിതിയിലെ പാര്‍ട്ട് ടൈം അംഗമായിരുന്നു സാമ്പത്തിക വിദഗ്ധനായ ഭല്ല.

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിന് പിന്നാലെ ധനകാര്യ മേഖലയില്‍ വീണ്ടും രാജി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗം സുര്‍ജിത് ഭല്ലയാണ് രാജിവെച്ചത്.

സമിതിയിലെ പാര്‍ട്ട് ടൈം അംഗമായിരുന്നു സാമ്പത്തിക വിദഗ്ധനായ ഭല്ല. എന്‍ഡിഎ നേതൃത്വത്തോടുള്ള വിയോജിപ്പ് പ്രകടമാക്കി ബിഹാറില്‍ നിന്നുള്ള പാര്‍ലമെന്റംഗവും രാഷ്ട്രീയ ലോക് സമത പാര്‍ട്ടി നേതാവുമായ ഉപേന്ദ്ര കുഷ്വാഹ ഇന്നലെ മാനവ വിഭവശേഷി സഹമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

ഊര്‍ജിത് പട്ടേലിന്റെ രാജി സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എഎസ് വിശ്വനാഥന്‍ താത്കാലിക ഗവര്‍ണറായി സ്ഥാമമേല്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version