ഇന്ത്യയിലെ ഏറ്റവും വലിയ മദ്യക്കമ്പനിയെ നയിക്കാന്‍ ഹിന നാഗരാജന്‍

Hina Nagarajan | Bignewslive

ഇന്ത്യയിലെ ഏറ്റവും വലിയ മദ്യക്കമ്പനിയെ നയിക്കാന്‍ ഹിന നാഗരാജന്‍ എത്തുന്നു. ബംഗളുരും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ നേതൃസ്ഥാനത്തേക്കാണ് ഹിന എത്തുന്നത്. അന്തര്‍ ദേശീയ മദ്യ കമ്പനിയായ ഡിയഗോയുടെ ഭാഗമാണ് യുഎസ്എല്‍. 2021 ജൂലൈ 1 മുതലാണ് ഹിന സിഇഒ പദവി വഹിക്കുന്നത്.

നിലവിലെ സിഇഒ ആയ ആനന്ദ് കൃപാലു വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനം മാനേജ്‌മെന്റ് പുറത്ത് വിട്ടത്. ഡിയഗോയുടെ ആഫ്രിക്ക റീജിയണല്‍ മാര്‍ക്കറ്റിന്റെ മാനേജിംഗ് ഡയറക്ടറാണ് നിലവില്‍ ഹിനയുടെ പ്രവര്‍ത്തനം.

ഡിയഗോ യൂറോപ്പ് ഇന്ത്യ പ്രസിഡന്റ് ജോണ്‍ കെന്നഡിക്ക് കീഴിലായിരിക്കും ഹിനയുടെ പ്രവര്‍ത്തനം. നെസ്ലെ ഇന്ത്യ, മേരി കേയ് ഇന്ത്യ അടക്കമുള്ള വമ്പന്‍ കമ്പനികളിലായി മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമാണ് ഹിനയ്ക്കുള്ളത്. നിലവിലെ സിഇഒ ആയ കൃപാലു എട്ട് വര്‍ഷം മുന്‍പാണ് യുഎസ്എല്ലിലെത്തുന്നത്.

Exit mobile version