കുളിമുറി ദൃശ്യം പകര്‍ത്തി; വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു! ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസ്

BJP leader | Bignewslive

ജയ്പുര്‍: യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍ക്കെതിരെ പോലീസ് കേസെടുത്തു. രാജസ്ഥാനിലെ ബാല്‍ട്ടോറയിലെ ബിജെപി കൗണ്‍സിലറായ കാന്തിലാലിനെതിരേയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അകന്ന ബന്ധുവായ കാന്തിലാല്‍ കുളിമുറി ദൃശ്യം രഹസ്യമായി പകര്‍ത്തിയെന്നും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയയത്.

പിന്നീട് കാന്തിലാലിന്റെ സുഹൃത്തും പീഡിപ്പിച്ചതായി യുവതി ആരോപിക്കുന്നു. പലതവണ പീഡനം തുടര്‍ന്നതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡിഎസ്പി സുഭാഷ് ഖോജ പ്രതികരിച്ചു.

Exit mobile version