അമ്മയ്ക്ക് വേണ്ടി ബാബരി മസ്ജിദിനെക്കുറിച്ചും ഗുജറാത്തിനെ കുറിച്ചും കവിത ചൊല്ലി പങ്കുവെച്ചു; മാധ്യമപ്രവര്‍ത്തകന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്

Suspended From Twitter | Bignewslive

ന്യൂഡല്‍ഹി: അമ്മയ്ക്ക് വേണ്ടി ബാബരി മസ്ജിദിനെ കുറിച്ചും ഗുജറാത്തിനെ കുറിച്ചും കവിത ചൊല്ലി പങ്കുവെച്ച മാധ്യമപ്രവര്‍ത്തകന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്. മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സലിയല്‍ തൃപാഠിയുടെ ട്വിറ്റര്‍ അക്കൗണ്ടാണ് സസ്‌പെന്റ് ചെയ്തു.

സലില്‍ തന്റെ അമ്മയ്ക്ക് വേണ്ടിയാണ് ബാബരി മസ്ജിദിനെക്കുറിച്ചും ഗുജറാത്തിനെ കുറിച്ചുമുള്ള കവിത എഴുതിയത്. ഈ കവിതയാണ് അദ്ദേഹം ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഇരുപത്തിയെട്ടാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിനാണ് അദ്ദേഹം കവിത പങ്കുവെച്ചത്.

ഇതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ അക്കൗണ്ടിനെതിരെ ട്വിറ്റര്‍ നടപടിയെടുത്തത്. 2009 ല്‍ സലില്‍ തൃപാഠി പബ്ലിഷ് ചെയ്ത ‘Offence: The Hindu Case’ എന്ന പുസ്തകത്തിലെ My Mother’s Fault’ എന്ന കവിത ചൊല്ലുന്ന വീഡിയോയാണ് അദ്ദേഹം ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്. ഇത് വിദ്വേഷം ഉളവാക്കുന്നതാണ് എന്ന് രേഖപ്പെടുത്തിയാണ് അക്കൗണ്ട് സസ്പെന്റ് ചെയ്തത്.

Exit mobile version