‘മിന്ത്ര’ സിഇഒ അനന്ത് നാരായണന്‍ രാജി വെച്ചു

റിപ്പോര്‍ട്ടുകളോടു പ്രതികരിക്കാന്‍ മിന്ത്ര വിസമ്മതിച്ചു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഫാഷന്‍ വിതരണക്കാരായ മിന്ത്രയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അനന്ത് നാരായണന്‍ രാജിവച്ചതായി റിപ്പോര്‍ട്ട്. ഫ്‌ളിപ്കാര്‍ട്ടിലെ അമര്‍ നഗരം ഇനി മിന്ത്രയെ നയിക്കുമെന്നു മിന്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മിന്ത്ര സിഇഒ പദവി ഇല്ലാതാക്കിയാണു നിയമനം. വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ ഒരു വിഭാഗമാണു മിന്ത്ര. റിപ്പോര്‍ട്ടുകളോടു പ്രതികരിക്കാന്‍ മിന്ത്ര വിസമ്മതിച്ചു.

ഫ്‌ളിപ്കാര്‍ട്ട് സിഇഒ ബിന്നി ബന്‍സാല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നു കമ്പനിയില്‍ അഴിച്ചുപണിയുണ്ടായെങ്കിലും മിന്ത്ര സിഇഒ സ്ഥാനത്തു താന്‍ തുടരുമെന്ന് അനന്ത് നാരായണന്‍ അടുത്തിടെ റോയിട്ടേഴ്‌സിനോടു പറഞ്ഞിരുന്നു. മിന്ത്ര ചീഫ് റവന്യൂ ഓഫീസര്‍ മിഥുന്‍ സുന്ദറും രാജിസമര്‍പ്പിച്ചിട്ടുണ്ട്.

മിന്ത്രയില്‍ നിന്നും ജബോംഗില്‍ നിന്നുമായി 150-200 പേരെ പിരിച്ചുവിടുമെന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള മറ്റൊരു ഓണ്‍ലൈന്‍ ഫാഷന്‍ വില്‍പ്പനക്കാരാണ് ജബോംഗ്. തനിക്കെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ടാണു ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് മേധാവി ബിന്നി ബന്‍സാല്‍ രാജിവച്ചത്.

Exit mobile version