അന്നമൂട്ടുന്നവര്‍ കൊടും തണുപ്പിലും കൊവിഡ് ഭീതിയിലും തലസ്ഥാന തെരുവില്‍ സമരം ചെയ്യുന്നു, അവരെ കേള്‍ക്കണം; പിന്തുണ പ്രഖ്യാപിച്ച് കാര്‍ത്തിയും

Delhi Farmers Bill | Bignewslive

ചെന്നൈ: പ്രതിഷേധങ്ങളെ മറികടന്ന് കേന്ദ്രം നടപ്പിലാക്കിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ കാര്‍ത്തികും. കഠിനമായി അധ്വാനിച്ച് എല്ലാ ദിവസവും നമ്മളെ പോറ്റുന്ന കര്‍ഷകര്‍ കടുത്ത തണുപ്പിലും കൊവിഡ് ഭീതിയിലും ഒരാഴ്ചയായി തലസ്ഥാനത്തെ തെരുവില്‍ സമയം ചെയ്യുന്നുവെങ്കില്‍ ഒരൊറ്റ വികാരത്തിന് പുറത്ത് മാത്രമാണെന്ന് കാര്‍ത്തി പ്രതികരിക്കുന്നു.

ട്വിറ്ററിലൂടെയാണ് താരം പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നതായും കാര്‍ത്തി കുറിച്ചു.

കാര്‍ത്തിയുടെ ട്വീറ്റ് ഇങ്ങനെ;

‘കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്. അല്ലെങ്കില്‍ തന്നെ ജലദൗര്‍ലഭ്യവും പ്രകൃതി ദുരന്തങ്ങളും കാരണം കര്‍ഷകര്‍ വലിയ പ്രശ്നങ്ങളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല അതവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു’-

Exit mobile version