ക്ഷേത്രത്തില്‍ പാതി നഗ്നനായി പൂജാരി നില്‍ക്കുമ്പോള്‍, എന്തുകൊണ്ട് ഭക്തര്‍ മാത്രം ‘മാന്യമായി’ വസ്ത്രം ധരിക്കണം..? ചോദ്യവുമായി തൃപ്തി ദേശായി

Shirdi Temple trust advisory | Bignewslive

പൂനെ: ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന ഷിര്‍ദി സായിബാബ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനത്തില്‍ രൂക്ഷവിമര്‍ശനവുമായി ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ക്ഷേത്രത്തില്‍ പാതി നഗ്നനായി പൂജാരി നില്‍ക്കുമ്പോള്‍, എന്തുകൊണ്ട് ഭക്തര്‍ മാത്രം ‘മാന്യമായി’ വസ്ത്രം ധരിക്കണമെന്ന് തൃപ്തി ദേശായി ചോദിക്കുന്നു.

പൂജാരിക്കും ഭക്തനും രണ്ട് തരം അളവുകോല്‍ എന്തുകൊണ്ടാണെന്നും അവര്‍ തുറന്നടിച്ചു ചോദിക്കുന്നു. ഭക്തര്‍ മാന്യമായി വസ്ത്രം ധരിച്ച് വരണം എന്ന ബോര്‍ഡുകള്‍ അപമാനകരമാണെന്നും എത്രയും പെട്ടെന്ന് അത്തരം ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്നും തൃപ്തി ആവശ്യപ്പെടുകയും ചെയ്തു. ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ക്ഷേത്ര ട്രസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ബോര്‍ഡ് എടുത്തുമാറ്റാന്‍ ട്രസ്റ്റ് തയ്യാറായില്ലെങ്കില്‍ താനും മറ്റ് ആക്ടിവിസ്റ്റുകളും മഹാരാഷ്ട്രയില്‍ നേരിട്ടെത്തി എടുത്തുമാറ്റുമെന്നും തൃപ്തി മുന്നറിയിപ്പ് നല്‍കി. പൂജാരി പാതി നഗ്‌നനായി നില്‍ക്കുന്നതിന് ഭക്തര്‍ പരാതി പറയുന്നില്ലല്ലോ എന്നും അവര്‍ ചോദിക്കുന്നു. ഇന്ത്യയില്‍, ഭരണഘടന തങ്ങളുടെ പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്, ആ അവകാശമനുസരിച്ച്, എന്ത് സംസാരിക്കണം, എന്ത് ധരിക്കണം എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version