ജോളി ഗ്രാന്റ് വിമാനത്താവളത്തിനുള്ളില്‍ പുള്ളിപ്പുലി; പരിഭ്രാന്തിയില്‍ ജീവനക്കാര്‍, ഒടുവില്‍ പുല കുഴലില്‍ കുടുങ്ങി, പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു

Airport In Dehradun | Bignewslive

ഋഷികേഷ്: ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിനുള്ളില്‍ പുള്ളിപ്പുലി കടന്നു കൂടി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. എന്നാല്‍ പുലി ഇപ്പോള്‍ കുഴലില്‍ കുടുങ്ങിയതിനാല്‍ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തി വരുന്നത്. വിമാനത്താവളത്തിന്റെ മൂന്ന് വശങ്ങളിലും സംരക്ഷിത വനങ്ങളാണ്. ഈ മേഖലയില്‍ വന്യമൃഗങ്ങള്‍ സഞ്ചരിക്കുന്നത് പതിവു കാഴ്ചയാണ്.

അതുകൊണ്ട് തന്നെ മൃഗങ്ങള്‍ വിമാനത്താവളത്തിലും കടന്നു കൂടുന്നതും പതിവാണ്. ഇത്തരത്തില്‍ വന്യ മൃഗങ്ങള്‍ കടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതായി പ്രത്യേകം നിരീക്ഷകരെയും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ചുമതല വഹിക്കുന്ന സിഐഎസ്എഫ് ജവാനാണ് പുള്ളിപ്പുലി വിമാനത്താവളത്തിനുള്ളില്‍ കടന്നു കൂടിയതായി അറിയിച്ചത്. ഇതോടെ വിമാനത്താവളത്തിലെ ജീവനക്കാരിലും ആശങ്ക പടര്‍ന്നു, ഒപ്പം പരിഭ്രാന്തിയും.

ആദ്യം വന്യമൃഗമാണെന്നാണ് ധരിച്ചിരുന്നത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. വന്യമൃഗം കുഴലിനുള്ളില്‍ കുടുങ്ങിയെന്നുറപ്പായതോടെ രണ്ടുവശത്തും കുഴല്‍ അടച്ചു. കുഴല്‍ തുരന്ന് അതിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് കയറി കൂടിയത് പുള്ളിപ്പുലിയാണെന്ന് വ്യക്തമായത്.

അതേസമയം, പുള്ളിപ്പുലി കടന്നുകയറി എങ്കിലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടിട്ടില്ലെന്ന് വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ഡികെ ഗൗതം പ്രതികരിച്ചു.

Exit mobile version