വാരണാസിയില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ നിലയില്‍

Rajiv Gandhi statue | Bignewslive

ലഖ്നൗ: വാരണാസിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയ നിലയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാരണാസി സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രതിമ വികൃതമാക്കിയിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് പ്രതിമ വൃത്തിയാക്കാന്‍ ഉത്തരവിട്ടു. സംഭവം അറിഞ്ഞ് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പ്രതിമയില്‍ പാല്‍ ഒഴിച്ച് വൃത്തിയാക്കിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിമ വികൃതമാക്കിയവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ രാജേഷ് മിശ്ര പറഞ്ഞു.

അതേസമയം പ്രതിമ വികൃതമാക്കിയവരെ ഉടന്‍ തന്നെ കണ്ടെത്തുമെന്നും വിഷയത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Exit mobile version