രാജസ്ഥാനിലെ ബിജെപി വനിതാ എംഎല്‍എ കിരണ്‍ മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു

Rajasthan BJP MLA | bignewslive

ജയ്പൂര്‍: രാജസ്ഥാനിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്സമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു.ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുര്‍ഗോണിലെ മെദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശേഷം ഞായറാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

രാജ്സമന്ദില്‍ നിന്നും മൂന്ന് തവണ എംഎല്‍എയായ വ്യക്തിയാണ് കിരണ്‍ മഹേശ്വരി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, അസംബ്ലി സ്പീക്കര്‍ സിപി ജോഷി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ തുടങ്ങിയ നേതാക്കള്‍ അനുശോചനം അറിയിച്ച് രംഗത്തെത്തി.

Exit mobile version