ആഷിഖി നായകന്‍ രാഹുല്‍റോയിക്ക് ഷൂട്ടിംഗിനിടെ മസ്തിഷ്‌കാഘാതം; ആശുപത്രിയില്‍

Aashiqui star Rahul Roy | Bignewslive

മുംബൈ: ആഷിഖി നായകന്‍ രാഹുല്‍റോയിക്ക് ഷൂട്ടിംഗിനിടെ മസ്തിഷ്‌കാഘാതം. താരത്തെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഹുല്‍ റോയിയുടെ സഹോദരന്‍ റൊമീര്‍ സെന്‍ വാര്‍ത്ത സ്ഥിരീകരിച്ചു. അദ്ദേഹം ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് റൊമീര്‍ പറയുന്നു.

കാര്‍ഗിലില്‍ സിനിമാ ചിത്രീകരണത്തിനിടയിലാണ് മസ്തിഷ്‌കാഘാതമുണ്ടായത്. സ്‌ട്രോക്കിന് കാരണമായേക്കാവുന്ന അപകടകരമായ അവസ്ഥയിലായിരുന്നു താരം.

1990-ല്‍ പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്റെ ആഷിഖി എന്ന ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചിരുന്നു. 2006-ല്‍ ബിഗ്‌ബോസിന്റെ ഒന്നാംസീസണിലും രാഹുല്‍ റോയിയുണ്ടായിരുന്നു.

Exit mobile version