കൊവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയില്‍ ഹോട്ട്‌സ്‌പോട്ടായി മാറാന്‍ സാധ്യതയേറുന്ന പ്രദേശങ്ങള്‍ അടച്ചേയ്ക്കും

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഹോട്ട്‌സ്‌പോട്ടായി മാറാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ അടച്ചേയ്ക്കും. മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ളവയാണ് അടയ്ക്കുന്നത്. മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ അനുമതി തേടി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറയുന്നു.

ജനക്കൂട്ടം കുറയാത്ത സാഹചര്യത്തില്‍ ഹോട്ട്‌സ്‌പോട്ടായി മാറാന്‍ സാധ്യതയുള്ള മാര്‍ക്കറ്റുകള്‍ അടയ്ക്കാനാണ് കെജരിവാള്‍ അനുമതി നല്‍കിയത്. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി കുറയ്ക്കാനും സാധ്യതയുണ്ട്. നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശപ്രകാരം വിവാഹങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 200 വരെയാണ്. ഇതാണ് ഇപ്പോള്‍ 50 ആയി വെട്ടിക്കുറയ്ക്കുന്നത്.

സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലുമായി ആവശ്യമായ കിടക്കകള്‍ ഉണ്ട്. എന്നാല്‍ ഐസിയു കിടക്കകളുടെ കുറവ് നിലനില്‍ക്കുന്നുണ്ടെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version