അഞ്ച് വര്‍ഷം വരെ കഠിന തടവ്; ലൗ ജിഹാദിനെതിരെ മധ്യപ്രദേശില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍

ഭോപ്പാല്‍: ‘ലൗ ജിഹാദി’നെതിരെയുള്ള നിയമം മധ്യപ്രദേശില്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ലൗ ജിഹാദിനെതിരെ നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നതായി കര്‍ണാടക, ഹരിയാണ സര്‍ക്കാരുകള്‍ വ്യക്തമാക്കി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മധ്യപ്രദേശില്‍ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്നും വിവാഹലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിനതടവ് ലഭ്യമാക്കാനുള്ള വകുപ്പ് നിയമം അനുശാസിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ലൗ ജിഹാദ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പ്രധാനകുറ്റവാളിയോടൊപ്പം മതപരിവര്‍ത്തനത്തിന് സഹകരിക്കുന്നവരേയും പ്രതിചേര്‍ക്കുന്ന വിധത്തിലായിരിക്കും നിയമം. വിവാഹാവശ്യത്തിനായുള്ള മതംമാറ്റത്തിനായി ഒരു മാസം മുമ്പ് തന്നെ കളക്ടര്‍ക്ക് അപേക്ഷ നല്‍കേണ്ടി വരും.

Exit mobile version