‘തേന്‍മൊഴി ബിഎ’ താരം സെല്‍വരത്‌നത്തെ വെട്ടിക്കൊന്നു! അക്രമികള്‍ എത്തിയത് ഓട്ടോറിക്ഷയില്‍

ചെന്നൈ; പ്രശസ്ത തമിഴ് സീരിയല്‍ താരത്തിനെ വെട്ടിക്കൊന്നു. തേന്‍മൊഴി ബിഎ എന്ന ജനപ്രീയ സീരിയലില്‍ പ്രതിനായക കഥാപാത്രമായി തിളങ്ങിയ സെല്‍വരത്ന(41)ത്തെയാണ് ദാരുണമായി വെട്ടികൊലപ്പെടുത്തിയത്.

ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. സെല്‍വരത്നത്തിന് വെട്ടേറ്റതായി സുഹൃത്താണ് പോലീസിനെ അറിയിച്ചത്. പത്ത് വര്‍ഷത്തിലേറെയായി തമിഴ് സീരിയലില്‍ അഭിനയിക്കുന്ന സെല്‍വരത്നം ശ്രീലങ്കന്‍ അഭയാര്‍ത്ഥിയാണ്. ശനിയാഴ്ച സീരിയല്‍ ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പം തങ്ങിയ സെല്‍വരത്നം ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് പുറത്തേക്കു പോയി.

ശേഷമാണ് താരം ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച രാവിലെ 6.30 ന് എംജിആര്‍ നഗറില്‍ വച്ചാണ് സെല്‍വരത്നം ആക്രമിക്കപ്പെട്ടത്. ഓട്ടോറിക്ഷയില്‍ എത്തിയ അക്രമികള്‍ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നു.

Exit mobile version