കാമുകനെ വിവാഹം കഴിപ്പിച്ച് തരണം; കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറിയിരുന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യ ഭീഷണി, വീഡിയോ

ഇന്‍ഡോര്‍: കാമുകനെ വിവാഹം കഴിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ട് കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി പെണ്‍കുട്ടിയുടെ ആത്മഹത്യാ ഭീഷണി. ഏറേനേരം പരസ്യബോര്‍ഡിന് മുകളില്‍ കയറി ഇരുന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ പെണ്‍കുട്ടിയെ പോലീസ് അനുനയിപ്പിച്ചാണ് താഴെയിറക്കിയത്. മധ്യപ്രദേശിലെ പ്രദേശിപുരയിലാണ് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിപ്പിച്ച് തരണമെന്നായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആവശ്യം. എന്നാല്‍ ഈ ബന്ധം പെണ്‍കുട്ടിയുടെ അമ്മ എതിര്‍ത്തു. തുടര്‍ന്നാണ് കൂറ്റന്‍ പരസ്യ ബോര്‍ഡിന് മുകളില്‍ കയറി പെണ്‍കുട്ടി ആത്മഹത്യ ഭീഷണി മുഴക്കിയത്.

കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്ന പെണ്‍കുട്ടിയെ കണ്ട് നാട്ടുകാര്‍ റോഡില്‍ തടിച്ചുകൂടി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പോലീസ് പെണ്‍കുട്ടിയെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ കാമുകനെ ഫോണ്‍ വിളിച്ചു. പിന്നാലെ കാമുകന്‍ പെണ്‍കുട്ടിയെ വിളിച്ച് നിര്‍ബന്ധിച്ചതോടെയാണ് പരസ്യബോര്‍ഡിന് മുകളില്‍നിന്നും പെണ്‍കുട്ടി താഴെ ഇറങ്ങിയത്.

Exit mobile version