‘ഇന്ത്യ-യുഎസ് ബന്ധം ഉന്നതിയില്‍ എത്തുന്നതിന് ഒരിക്കല്‍ക്കൂടി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു’; ബൈഡനെയും കമലയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് പദത്തിലെത്തിയ ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ 290 വോട്ടുനേടിയാണ് ബൈഡന്‍ അമേരിക്കയുടെ 46 പ്രസിഡന്റ് പദവിയില്‍ എത്തുന്നത്.

‘വൈസ് പ്രസിഡന്റ് ആയിരുന്ന വേളയില്‍ ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി പറഞ്ഞു. ഇന്ത്യ-യു.എസ്. ബന്ധം ഉന്നതിയില്‍ എത്തുന്നതിന് ഒരിക്കല്‍ക്കൂടി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് മോഡി ട്വിറ്ററിലില്‍ കുറിച്ചത്.


ചരിത്രത്തിലാദ്യമായി വൈസ് പ്രസിഡന്റ് പദത്തിലെത്തിയ ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. നിങ്ങളുടെ പിന്തുണയും നേതൃത്വവും ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഉറപ്പുണ്ടെന്നാണ് മോഡി ട്വീറ്റില്‍ കുറിച്ചത്.

Exit mobile version