പൊതു കക്കൂസില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് പാനി പൂരി നിര്‍മ്മാണം; നാട്ടുകാര്‍ കട അടിച്ച് തകര്‍ത്തു

കോലാപൂര്‍: കക്കൂസില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് പാനി പൂരി നിര്‍മ്മിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കട അടിച്ചു തകര്‍ത്തു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. പാനിപൂരിയില്‍ കച്ചവടക്കാരന്‍ കക്കൂസ് വെള്ളമൊഴിക്കുന്ന ദൃശ്യങ്ങള്‍ നിറഞ്ഞതോടെയാണ് നാട്ടുകാര്‍ കട അടിച്ചു തകര്‍ത്തത്.

കോലാപൂരിലെ രാണ്‍കല തടാകത്തിന് സമീപത്ത് സ്ഥിരമായി കച്ചവടം നടത്തിയ വ്യക്തിയാണ് ശുചിമുറിയില്‍ നിന്നുള്ള വെള്ളം ഭക്ഷണത്തിലുപയോഗിച്ച് വില്‍പന നടത്തി വന്നത്. ‘മുംബൈ കേ സ്‌പെഷ്യല്‍ പാനി പൂരി വാല’ എന്ന കടയിലാണ് ഇത്തരത്തില്‍ സംഭവമുണ്ടായത്.

നിരവധി സന്ദര്‍ശകരെത്തുന്ന സ്ഥലത്താണ് കട. ഇയാളുടെ കടയില്‍ മിക്ക സമയത്തും പാനി പൂരി കഴിക്കാനെത്തുന്നവരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് ഇയാള്‍ പൊതുകക്കൂസില്‍ നിന്ന് വെള്ളമെടുത്ത് പാനിപൂരി നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. പിന്നാലെയാണ് നാട്ടുകാര്‍ കട അടിച്ചു തകര്‍ത്തത്.

Exit mobile version