കൊവാക്‌സിന്‍; ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക 30 കോടി പേര്‍ക്ക്, മുന്‍ഗണനാക്രമം ഇങ്ങനെ

covaxin | big news live

ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. കൊവാക്‌സിന്റെ ആദ്യ രണ്ട് ഘട്ടങ്ങളും വിജയകരമായിരുന്നു. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരി മാസത്തോടെ വാക്‌സീന്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ആര്‍ക്കൊക്കെയാണ് നല്‍കേണ്ടത് എന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 30 കോടി ജനങ്ങള്‍ക്കാണ് കൊവാക്‌സിന്‍ നല്‍കുക.

മുന്‍ഗണനാക്രമം ഇങ്ങനെ…
1. 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍- ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശാ പ്രവര്‍ത്തകര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍ എന്നിവര്‍

2. 2 കോടി കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍- പോലീസുകാര്‍, സൈനികര്‍, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക്

3. 50 വയസ്സിന് മുകളില്‍ പ്രായമുള്ള 26 കോടി ജനങ്ങള്‍-വൈറസ് ബാധയുണ്ടായാല്‍ ഇവരുടെ നില ഗുരുതരമാവാന്‍ സാധ്യതയുണ്ട് എന്നതിനാലാണിത്.

4. 1 കോടി പ്രത്യേക കാറ്റഗറിയിലുള്ളവര്‍- 50 വയസ്സില്‍ താഴെയുള്ള, എന്നാല്‍ മറ്റ് രോഗങ്ങളുള്ളവര്‍. ഈ നാല് വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുക. ആധാര്‍ ഉപയോഗിച്ചാണ് അര്‍ഹരായവരെ കണ്ടെത്തുക. ആധാര്‍ ഇല്ലാത്തവര്‍ക്ക് വേറെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാം.

Exit mobile version