‘ഇത് എന്റെ അവസാനത്തെ തെരഞ്ഞെടുപ്പ്’ പ്രചാരണത്തിന്റെ അവസാനദിനത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

പട്‌ന:താന്‍ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് 2020 ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രചരണത്തിന്റെ അവസാന ദിനത്തിലാണ് നിതീഷ് കുമാറിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

തെരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ അത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ‘പ്രചാരണത്തിന്റെ അവസാനദിനമാണ് ഇന്ന്. മറ്റന്നാള്‍ തെരഞ്ഞെടുപ്പാണ്. ഇത് എന്റെ അവസാനത്തെ തെരഞ്ഞെടുപ്പാണ്.’ നിതീഷ് കുമാര്‍ പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ ഘട്ടം ഘട്ടമായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടം നവംബര്‍ ഏഴിനാണ്. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം.

Exit mobile version