ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം ഏറ്റവും മോശം നിലയിലേയ്ക്ക്; സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്ന് ജനങ്ങള്‍

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്നത് ആശങ്കയായി നിലനില്‍ക്കുന്നതിനിടെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ഏറ്റവും മോശം അവസ്ഥയിലേയ്ക്ക്. രാജ്യതലസ്ഥാനം വിഷപ്പുകയാല്‍ അന്തരീക്ഷം നിറഞ്ഞു.

ശൈത്യം ആരംഭിച്ചതോടെ വായുസഞ്ചാരം കുറഞ്ഞതും ഹരിയാന-പഞ്ചാബ് സംസ്ഥാനങ്ങളിലും വയലവശിഷ്ടങ്ങള്‍ കത്തിക്കുന്ന വര്‍ധിച്ചതുമാണ് വായുനിലവാരത്തെ മോശം അവസ്ഥയിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ സ്ഥിതി രൂക്ഷമായി തുടരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

മലിനീകരണം ശക്തമായതോടെ ശ്വസന പ്രശ്‌നമുള്ളവര്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമൊക്കെ ഡല്‍ഹിലെ ജീവിതം ദുരിത പൂര്‍ണമായിരിക്കുകയാണ്. സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്ന് ഹൃദൃരോഗിയായ രാജീവ് ശര്‍മ പറയുന്നു.

Exit mobile version