ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹീദിന്‍ തലവന്‍ സൈഫുല്ലയെ ഏറ്റുമുട്ടലില്‍ വധിച്ചു; ഭീകരതയ്‌ക്കെതിരെയുള്ള വന്‍ വിജയമെന്ന് സേന

ശ്രീനഗര്‍: ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹീദിന്റെ തലവന്‍ സൈഫുല്ലയെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. മറ്റൊരു ഭീകരന്‍ അറസ്റ്റിലായെന്നും പോലീസ് അറിയിച്ചു. ഭീകരതയ്‌ക്കെതിരായ വലിയ വിജയങ്ങളിലൊന്നാണ്’ ശ്രീനഗറിലുണ്ടായതെന്നു പോലീസ് പറഞ്ഞു. രന്‍ഗ്രേത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാണു സൈഫുല്ലയെ വധിച്ചത്.

തെക്കന്‍ കാഷ്മീരില്‍നിന്ന് ശ്രീനഗറിലേക്ക് സെയ്ഫുള്ള എത്തിയിട്ടുണ്ടെന്നും ഒരു വീട്ടില്‍ ഒളിവിലുണ്ടെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈന്യവും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. പ്രദേശത്തു തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷ സേന നടത്തിയ പ്രത്യാക്രമണത്തില്‍ ഭീകരന്‍ കൊല്ലപ്പെടുകയായിരുന്നു. നിരവധി ഭീകരാക്രമണം നടത്തിയ സൈഫുല്ലയെ സുരക്ഷാസേനകള്‍ തേടിക്കൊണ്ടിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിനെതിരെ നടന്ന നിരവധി ആക്രമണങ്ങളില്‍ പ്രതിയാണ്. കാഷ്മീരിലെ കൊടുംകുറ്റവാളികളില്‍ പ്രധാനിയെന്ന് പോലീസ് വിശേഷിപ്പിക്കുന്ന ആളാണ് സെയ്ഫുള്ള.

ഹിസ്ബുള്ളയുടെ തലവനായ റിയാസ് നായികു കൊല്ലപ്പെട്ടതിനു ശേഷം കഴിഞ്ഞ മെയ് മാസത്തിലാണ് സെയ്ഫുള്ള ഹിസ്ബുള്ള തലവനായത്.

Exit mobile version