തമിഴ്‌നാട് കൃഷിമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ്‌നാട് കൃഷിമന്ത്രി ആര്‍ ദുരൈക്കണ്ണ് കൊവിഡ് ബാധിച്ചു മരിച്ചു. 72 വയസായിരുന്നു. ശനിയാഴ് രാത്രി 11.15ഓടെയാണ് ദുരൈക്കണ്ണന്‍ മരണപ്പെട്ടത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഒക്ടോബര്‍ 13-നാണ് ദുരൈക്കണ്ണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെത്തുടര്‍ന്ന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സേലത്തേക്ക് പോകുന്നതിനിടെയാണ് അദ്ദേഹത്തിന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്.

ശേഷം, ആദ്യം വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നീട് വൈറസ് ബാധയെ തുടര്‍ന്ന് ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തഞ്ചാവൂര്‍ രാജഗിരി സ്വദേശിയായ ദുരൈക്കണ്ണ് 2006 മുതല്‍ പാപനാശം നിയമസഭാംഗമാണ്. 2016-ലെ വിജയത്തെത്തുടര്‍ന്ന് ജയലളിത സര്‍ക്കാരില്‍ കൃഷിമന്ത്രിയായി സ്ഥാനമേറ്റ ദുരൈക്കണ്ണിന് എടപ്പാടി പളനിസ്വാമി മന്ത്രിസഭയിലും ഇടംലഭിക്കുകയായിരുന്നു.

Exit mobile version