ബിജെപിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്ദാനം ചട്ടലംഘനമല്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യുഡല്‍ഹി: ബിഹാറില്‍ സൗജന്യമായി കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ചട്ട ലംഘനമല്ല. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ ബിജെപി സൗജന്യ വാക്സിന്‍ വാഗ്ദാനം ചെയ്തത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചുള്ള പരാതിയിലാണ് പ്രതികരണം.

ബിജെപിയുടെ വാക്സിന്‍ വാഗ്ദാനം വിവേചനപരവും അധികാര ദുര്‍വിനിയോഗമാണെന്നും കാണിച്ച് ആക്ടിവിസ്റ്റ് സതേക് ഗോഖലെയാണ് പരാതി നല്‍കിയത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് ചട്ടത്തിലെ ഒരു വ്യവസ്ഥയുടെയും ലംഘനമുണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

തെരഞ്ഞടുപ്പ് കമ്മീഷന്റെ വിശദീകരണം;

പൗരന്‍മാര്‍ക്കായി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനങ്ങള്‍ രൂപപ്പെടുത്തണമെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രകടന പത്രികയില്‍ ഇത്തരമൊരു ക്ഷേമകാര്യം വാഗ്ദാനം ചെയ്തതില്‍ തെറ്റില്ല. അതേസമയം നിറവേറ്റാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ ജനങ്ങള്‍ക്ക് നല്‍കാന്‍ പാടുള്ളൂ.

Exit mobile version