കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി ട്വിറ്ററിലൂടെയാണ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. താനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

നിരവധി പ്രമുഖര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഢ്കരി, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കും രോഗം ബാധിച്ചിരുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 80 ലക്ഷമായി. 43893 പുതിയ കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 508 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version