ഹഥ്രാസ് സംഭവം വഷളാകാന്‍ കാരണം പോലീസിന്റെ വീഴ്ച, യോഗി സര്‍ക്കാരിന്റെ തെറ്റല്ല; ‘ക്ലീന്‍ചീറ്റുമായി’ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ഹഥ്രാസ് സംഭവത്തില്‍ യുപി സര്‍ക്കാരിന് ക്ലീന്‍ചീറ്റുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുപി സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റില്ല എന്ന് അമിത് ഷാ വെളിപ്പെടുത്തിയത്.

ഹഥ്രാസ് സംഭവം വഷളാകാന്‍ കാരണം പോലീസിന്റെ വീഴ്ചയാണെന്നും യോഗി സര്‍ക്കാരിന്റെ തെറ്റല്ലെന്നുമാണ് അമിത് ഷാ പറയുന്നു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ യോഗി നിയോഗിച്ചെന്നും ഇത് ശരിയായ കാര്യമായിരുന്നെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ‘ഒരേസമയത്താണ് രാജസ്ഥാനിലും ഹഥ്രാസിലും ബലാത്സംഗം നടക്കുന്നത്. എന്നാല്‍ ഹഥ്രാസ് മാത്രമാണ് ചര്‍ച്ചയാകുന്നത്. ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രീയം കളിക്കുന്നത് എന്തിനാണ്’, അമിത് ഷാ ചോദിക്കുന്നു.

സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം പലതവണ ആവര്‍ത്തിക്കുകയും ചെയ്തു. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ 14-നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

Exit mobile version