കൊവിഡ് അതിതീവ്രഘട്ടം രാജ്യം പിന്നിട്ടു, അടുത്ത വര്‍ഷം ഫെബ്രുവരിയോടെ നിയന്ത്രണ വിയേമാകും; ആശ്വാസ വാര്‍ത്ത പങ്കുവെച്ച് കേന്ദ്രസമിതി

ന്യൂഡല്‍ഹി: ലോകത്തെ കീഴടക്കി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയുടെ വ്യാപനത്തിലെ അതിതീവ്രഘട്ടം രാജ്യം പിന്നിട്ടതായി കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി. നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്നുമാണ് വിദഗ്ധ സമിതി നല്‍കുന്ന ആശ്വാസകരമായ വാര്‍ത്ത.

അതേസമയം, കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന 2021 ഫെബ്രുവരിയോടെ രാജ്യത്ത് ഒരു കോടി അഞ്ച് ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടായേക്കുമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാര്‍ച്ച് മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ഓഗസ്റ്റ് മാസത്തിനുള്ളില്‍ രാജ്യത്തെ മരണസംഖ്യ 25 ലക്ഷം കടക്കുമായിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവില്‍ 75 ലക്ഷമാണ് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം.

Exit mobile version