ചോദ്യപേപ്പര്‍ ചോര്‍ച്ച; പോലീസ് സൂപ്രണ്ടും ആസാം ചീഫ് സെക്രട്ടറിയുടെ സഹോദരനുമായ കുമാര്‍ സഞ്ജിത് കൃഷ്ണ അറസ്റ്റില്‍

ഗുവാഹത്തി: ആസാം സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് സൂപ്രണ്ട് അറസ്റ്റില്‍. ആസാം ചീഫ് സെക്രട്ടറിയായ കുമാര്‍ സഞ്ജയ് കൃഷ്ണയുടെ സഹോദരനും കൂടിയാണ് അറസ്റ്റിലായ കുമാര്‍ സഞ്ജിത് കൃഷ്ണ.

ബാര്‍പേട്ട ജില്ലയിലെ എഫ്ആര്‍ആര്‍ഒ എസ്.പിയായ കുമാര്‍ സഞ്ജിത് കൃഷ്ണയെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ആസാം സിഐഡി അറസ്റ്റ് ചെയ്തത്. എസ്‌ഐ തസ്തികയിലേക്ക് 2020 സെപ്റ്റംബര്‍ 20ന് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പിലൂടെ ചോര്‍ന്ന കേസിലാണ് അറസ്റ്റ്.

ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ പരീക്ഷ അധികൃതര്‍ റദ്ദാക്കിയിരുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ ഉത്തരവിടുകയും ചെയ്തു.

Exit mobile version