രാജ്യത്തെ കൊവിഡ് ബാധിതരില്‍ 87% രോഗമുക്തി നേടി; ചികിത്സയിലുള്ളത് 9 ലക്ഷത്തില്‍ താഴെ രോഗികളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് ബാധിച്ചവരില്‍ 87 ശതമാനം പേര്‍ക്കും രോഗം ഭേദമായതായി എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ചികിത്സയിലുള്ള രോഗികള്‍ 11.69 ശതമാനമാണ്. ഇത് ഏകദേശം 9 ലക്ഷത്തിനും താഴെ മാത്രമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രോഗികളുടെ പ്രതിവാര പോസ്റ്റിവിറ്റി നിരക്ക് 6.24% ആയി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 62 ലക്ഷം കവിഞ്ഞുവെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ചികിത്സയിലുള്ള രോഗികള്‍ 11.69 ശതമാനത്തില്‍ 11.26 % ശതമാനവും കേരളത്തിലാണെന്നും ആഭ്യന്ത്രമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇന്ന് 55,342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ഘട്ടത്തില്‍ ഒരു ലക്ഷം വരെ പോയിരുന്നു രോഗബാധിതരുടെ എണ്ണം. നിലവില്‍ 8,38,729 പേര്‍ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Exit mobile version