പുല്‍വാമയില്‍ ഭീകരാക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു, അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റു. റോഡ് പരിശോധന ഡ്യൂട്ടിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പാംപോര്‍ ബൈപാസിന് സമീപത്ത് ഉച്ചക്ക് 12.50 ഓടെയൊണ് ആക്രമണം അരങ്ങേറിയത്. ആക്രമണത്തില്‍ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

Exit mobile version