മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 15591 പേര്‍ക്ക്; ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്

മുബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 15591 പേര്‍ക്കാാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1416513 ആയി ഉയര്‍ന്നു. 424 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 37480 ആയി ഉയര്‍ന്നു.

അതേ സമയം കഴിഞ്ഞ ദിവസം 13294 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1117720 ആയി ഉയര്‍ന്നു. നിലവില്‍ 260876 ആക്ടീവ് കേസുകളാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 141 പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 23689 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 248 പോലീസുകാരാണ് മരിച്ചത്.


ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത് 2920 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 285672 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 5438 പേരാണ് മരിച്ചത്. നിലവില്‍ 26450 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version