കേരളത്തിലെ മൈകോഹെല്‍ത്ത് ലാബ് ഉള്‍പ്പടെ, ഇന്ത്യയിലെ നാല് ലാബുകളിലെ കൊവിഡ് നെഗറ്റീവ് ഫലം അംഗീകരിക്കില്ലെന്ന് ദുബായ്

ദുബായ്: കേരളത്തിലെ മെക്രോഹെല്‍ത്ത് ലാബ് ഉള്‍പ്പടെ ഇന്ത്യയിലെ നാല് ലാബുകളില്‍നിന്നുള്ള കൊവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ദുബായ്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ഇന്ത്യ അധികൃതരെയാണ് ഇക്കാര്യം അറിയിച്ചത്.

ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോഹെല്‍ത്ത് ലാബ്, ഡല്‍ഹിയിലെ ഡോ.പി ഭാസിന്‍ പാത്‌ലാബ്‌സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്നോസ്റ്റിക് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍ടി-പിസിആര്‍ പരിശോധനാ ഫലങ്ങളാണ് അംഗീകരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചത്.

ഇവിടങ്ങളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലങ്ങള്‍ അസാധുവായി കണക്കാക്കുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിക്കുന്നു. ദുബായിലേക്ക് വരുന്നവര്‍ അതോറിറ്റി നിര്‍ദേശങ്ങള്‍ പാലിച്ച് അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് പരിശോധനാഫലം സമര്‍പ്പിക്കണം. ഫ്‌ളൈ ദുബായ് എയര്‍ലൈനും സമാനമായ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version