ഗുജറാത്തില്‍ ‘ഇന്ധന മോഷണം’ ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

റഫീഖ് ഖോടിയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആറും റജിസ്റ്റര്‍ ചെയ്തു.

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇന്ധനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ദൃശ്യങ്ങള്‍ വ്യാപകമായതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു ഗുജറാത്തിലെ മോര്‍ബി ജില്ലയിലാണ് സംഭവം.

ട്രാക്ട്ടറില്‍ നിന്നും ഇന്ധനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് റഫീഖ് ഖോടിയെന്ന യുവാവിനെ ട്രാക്ടറോട് ചേര്‍ന്ന് കെട്ടിയിട്ടതിന് ശേഷം മൂന്ന് പേര്‍ അടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. റഫീഖ് ഖോടിയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആറും റജിസ്റ്റര്‍ ചെയ്തു.

മോര്‍ബി സ്വദേശികളായ അല്ലാറാക്ക സല്‍വാനി, ഷൗക്കത്തലി മുഹമ്മദ് തുടങ്ങിയവരാണ് പ്രതികള്‍. ഇവര്‍ ഒളിവിലാണ്. പ്രതികളെ പിടികൂടാന്‍ സ്‌പെഷല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് മോര്‍ബി എസ്.പി കരണ്‍രാജ് വാഗേല പറഞ്ഞു. പ്രതികളെ എത്രയും പെട്ടന്ന് തന്നെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

Exit mobile version