ഒരു ദിവസം നടത്തുന്നത് 60000 പരിശോധനകള്‍; ഡല്‍ഹിയിലെ കൊവിഡ് പരിശോധനകള്‍ മൂന്നിരട്ടിയാക്കിയെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് പരിശോധനകള്‍ മൂന്നിരട്ടിയാക്കിയെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. ഒരു ദിവസം 60,000 കൊവിഡ് പരിശോധനകളാണ് ഡല്‍ഹിയില്‍ നടത്തുന്നത്.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3372 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 267822 ആയി ഉയര്‍ന്നു. 46 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5193 ആയി ഉയര്‍ന്നു. നിലവില്‍ 29717 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം അറുപത് ലക്ഷത്തോട് അടുത്തിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 88600 ആയി ഉയര്‍ന്നു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5992533 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 1124 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 94503 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 956402 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 4941628 പേരാണ് രോഗമുക്തി നേടിയത്.

Exit mobile version