മധുര പരഹാരങ്ങള്‍ക്ക് ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി

ന്യൂഡല്‍ഹി: മധുര പലഹാരങ്ങള്‍ക്ക് ഇനി മുതല്‍ ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിര്‍ബന്ധം. ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമായി ഇത് നടപ്പിലാക്കുമെന്നാണ് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി അറിയിച്ചത്. ഇതിലൂടെ ഗുണനിലവാരം ഇല്ലാത്ത മധുരപലഹാരങ്ങളുടെ വില്‍പന തടയുകയാണ് ലക്ഷ്യമെന്നാണ് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി വ്യക്തമാക്കിയത്.

അതേസമയം ഇനി മുതല്‍ മധുര പലഹാരം വിപണനം ചെയ്യുന്ന കടകളിലും ബെസ്റ്റ് ബിഫോര്‍ ഡേറ്റ് പ്രദര്‍ശിപ്പിക്കണം. പാക്ക് ചെയ്യാതെ വാങ്ങിക്കുന്ന മധുര പലഹാരങ്ങള്‍ക്കാണ് ഇപ്പോള്‍ ബെസ്റ്റ് ബിഫോര്‍ ഡേറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കടകളില്‍ പാത്രങ്ങളിലോ ട്രേകളിലോ വില്‍പനയ്ക്ക് വച്ചിരിക്കുന്ന മധുര പലഹാരങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്.

Exit mobile version