ഖേദിക്കുന്നു, തെറ്റ് അംഗീകരിച്ച് മധ്യപ്രദേശ് മന്ത്രി; പൊതുഇടത്തില്‍ മാസ്‌ക് ധരിക്കണമെന്ന് നരോത്തം മിശ്ര, വീഡിയോ

ഭോപ്പാല്‍: മാസ്‌ക് ധരിക്കില്ലെന്ന പ്രസ്താവന നടത്തി വിവാദം കത്തിയ സംഭവത്തില്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഖേദം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഖേദപ്രകടനവുമായി രംഗത്തെത്തിയത്. ‘മാസ്‌ക് ധരിക്കില്ലെന്ന എന്റെ പ്രസ്താവന നിയമലംഘനമാണെന്ന് കരുതുന്നു. പ്രധാനമന്ത്രിയുടെ വികാരത്തിന് അനുസൃതമായിരുന്നില്ല എന്റെ പ്രസ്താവന. തെറ്റ് അംഗീകരിച്ച് ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരോടും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’ നരോത്തം മിശ്ര വ്യക്തമാക്കി.

ബുധനാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. താന്‍ ഒരു പരിപാടിയിലും മാസ്‌ക് ധരിക്കില്ല. അതിനെന്താണെന്നും അദ്ദേഹം ചോദിച്ചു. ഇന്‍ഡോറില്‍ നന്ന ഒരു പരിപാടിയില്‍ എന്തുകൊണ്ട് മാസ്‌ക് ധരിച്ചില്ലെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ പരാമര്‍ശത്തിലാണ് മന്ത്രി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

Exit mobile version