സെപ്തംബര്‍ 21ന് സ്‌കൂളുകള്‍ തുറക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്

ന്യൂഡല്‍ഹി: അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ തുറക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സെപ്തംബര്‍ 21ന്
സ്‌കൂളുകള്‍ തുറക്കേണ്ടതില്ല എന്ന നിലപാടിലാണ് കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങള്‍.എന്നാല്‍ 9 സംസ്ഥാനങ്ങള്‍ സെപ്തംബര്‍ 21 സ്‌കൂളുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര,ഡല്‍ഹി,തമിഴ്‌നാട്,ഗുജറാത്ത്,പശ്ചിമ ബംഗാള്‍,ഉത്തരാഖണ്ഡ്,കേരളം, ഗോവ എന്നിവയാണ് സെപ്തംബര്‍ 21ന് സ്‌കൂള്‍ തുറക്കില്ലാത്ത സംസ്ഥാനങ്ങള്‍.ഹരിയാന,പഞ്ചാബ്,ചത്തീസ്ഗര്‍,ഝാര്‍ഖണ്ഡ്, ബിഹാര്‍,മധ്യ പ്രദേശ്,ആന്ധ്രാ പ്രദേശ്,അസം, കര്‍ണാടക എന്നിവയാണ് സ്‌കൂള്‍ തുറക്കുന്ന സംസ്ഥാനങ്ങള്‍. അതേസമയം തെലങ്കാന,ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഒന്‍പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് സ്‌കൂളുകള്‍ തുറക്കുന്നത്.ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഫേസ് മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികള്‍ തമ്മില്‍ കുറഞ്ഞത് ആറ് അടി അകലം ഉണ്ടായിരിക്കണംെന്ന് മാര്‍ഗനിര്‍ദേശകത്തില്‍ പറയുന്നു. ഒപ്പം ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കും.

Exit mobile version