പേടിഎമ്മിനെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

പ്രമുഖ പണക്കൈമാറ്റ സേവനമായ പേടിഎമ്മിന്റെ ആന്‍ഡ്രോയ്ഡ് ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ചൂതാട്ടവുമായി ബന്ധപ്പെട്ട ഗൂഗിളിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം താത്കാലികമായി മാത്രമാണ് ആപ്പ് നീക്കം ചെയ്തതെന്നും ഉടന്‍ തിരികെ വരുമെന്നും പേടിഎം അറിയിച്ചു.

എല്ലാവരുടെയും പണം സുരക്ഷിതമാണ്. പതിവു പോലെ നിങ്ങള്‍ക്ക് ആപ്പ് ഉപയോഗിക്കാമെന്നും പേടിഎം അറിയിച്ചു. നിലവില്‍ പേടിഎമ്മിന്റെ പേമെന്റ് ആപ്പ് മാത്രമാണ് ഇപ്പോള്‍ നീക്കം ചെയ്തിട്ടുള്ളത്, പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അതേ സമയം ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും പേടിഎം ലഭിക്കുന്നുണ്ട്.

Exit mobile version