രാത്രിയില്‍ പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയുടെ പിന്‍സീറ്റില്‍ ‘കുടിയിരുന്ന്’ പെരുമ്പാമ്പ്; സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: രാത്രിയില്‍ പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയുടെ പിന്‍സീറ്റില്‍ കയറിക്കൂടി പെരുമ്പാമ്പ്. ഡല്‍ഹിയിലെ തുഗ്ലക്കാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. അഞ്ചടിയോളമാണ് ഈ പാമ്പിന്റെ നീളം. ഓട്ടോ ഡ്രൈവര്‍ തന്നെയാണ് പാമ്പിനെ ആദ്യം കണ്ടത്.

വണ്ടി രാവിലെ എടുക്കാനായി വന്നപ്പോഴാണ് പിന്‍സീറ്റില്‍ എന്തോ ചെറിയ അനക്കം കണ്ട് ശ്രദ്ധിച്ചത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ മാത്രമാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വന്യജീവി സംരക്ഷകരായ സന്നദ്ധ പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് കാര്യം പറയുകയും ചെയ്തു. ഉടനടി അവരെത്തി, ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ ചാക്കിലാക്കിക്കിട്ടിയത്.

ഇതിനെ അല്‍പം അകലെയുള്ള കാട്ടില്‍ കൊണ്ടുപോയി വിടാനാണ് തീരുമാനം. തക്ക സമയത്താണ് താന്‍ പാമ്പിനെ കണ്ടതെന്നും, യാത്രക്കാര്‍ കയറിയതിന് ശേഷമാണ് കണ്ടിരുന്നതെങ്കില്‍ സംഭവം ഇങ്ങനെ എളുപ്പത്തില്‍ അവസാനിക്കില്ലായിരുന്നുവെന്നും ഡ്രൈവര്‍ പറയുന്നു. വിളിച്ചറിയിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെ എത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

Exit mobile version