അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച കാര്യം പേമ ഖണ്ഡു തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മറ്റുള്ളവരുടെ സുരക്ഷ മുന്‍നിര്‍ത്തി സ്വയം ഐസൊലേഷനില്‍ പ്രവേശിക്കുകയാണെന്നും താനുമായി ബന്ധപ്പെട്ട എല്ലാവരും കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്നും പേമ ഖണ്ഡു അഭ്യര്‍ഥിച്ചു.

സെപ്തംബര്‍ 12 ഖണ്ഡു ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. അതേസമയം അരുണാചലില്‍ നിലവില്‍ 1756 കൊവിഡ് രോഗികളാണുള്ളത്. 4531 പേര്‍ രോഗമുക്തരായി. 11 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്

Exit mobile version