മാതാപിതാക്കളെ സന്ദര്‍ശിക്കുന്ന കാര്യത്തെ ചൊല്ലി തര്‍ക്കം; ഒടുവില്‍ ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ യുവതി ജീവനൊടുക്കി

ചെന്നൈ: ഒന്നാംവിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനോട് വഴക്കിട്ട് യുവതി ജീവനൊടുക്കി. ചെന്നൈ മധുരവയലില്‍ താമസിക്കുന്ന സുരേഷിന്റെ (30) ഭാര്യ സന്ധ്യയാണ് (26) വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചത്. ഒന്നാം വിവാഹവാര്‍ഷികദിനത്തില്‍ തന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാമെന്ന് സുരേഷ് പറഞ്ഞതിനെ സന്ധ്യ എതിര്‍ത്തതോടെയാണ് ഇരുവര്‍ക്കുമിടയില്‍ വഴക്ക് ആരംഭിച്ചത്.

അനാവശ്യമായി പണം ചെലവാക്കേണ്ടെന്നും ആഘോഷം വീട്ടിലാക്കാമെന്നുമായിരുന്നു സന്ധ്യയുടെ തര്‍ക്കം. പിന്നാലെ ഇതേച്ചൊല്ലി തര്‍ക്കിച്ച സുരേഷ് സന്ധ്യയുമായി പിണങ്ങി വീട്ടിലിരിക്കാതെ ജോലിക്ക് പോയി. പതിവുപോലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ സന്ധ്യയെ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ മധുരവയല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദമ്പതിമാരുടെ വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം മാത്രമേ ആയിട്ടുള്ളു എന്നതിനാല്‍ ആര്‍ഡിഒയും ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

Exit mobile version