കോര്‍പ്പറേഷന്‍ അധികൃതര്‍ ഭാഗികമായി തകര്‍ത്ത ഓഫീസ് കെട്ടിടം സന്ദര്‍ശിച്ച് നടി കങ്കണ റണാവത്; മാസ്‌ക് ഇല്ലാതെ എത്തിയെന്ന് വിമര്‍ശനം

മുംബൈ: ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഭാഗികമായി തകര്‍ത്ത ഓഫീസ് കെട്ടിടം സന്ദര്‍ശിച്ച് നടി കങ്കണ റണാവത്. അനധികൃത നിര്‍മാണം ആരോപിച്ചാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ കെട്ടിടം പൊളിച്ചുതുടങ്ങിയത്. ഭാഗികമായി തകര്‍ക്കപ്പെട്ട ഓഫീസ് കെട്ടിടത്തിലെ വിവിധ മുറികള്‍ നടി സന്ദര്‍ശിച്ചു. അതേസമയം, കെട്ടിടം പൊളിക്കുന്നത് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു.

തകര്‍ന്ന ഭിത്തികളുടെയും ഫര്‍ണീച്ചറുകളുടെയും ചിത്രങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അംഗരക്ഷകര്‍ക്കും സഹായികള്‍ക്കും ഒപ്പമാണ് കങ്കണ ഓഫീസ് കെട്ടിടം സന്ദര്‍ശിക്കാനെത്തിയത്. അതിനിടെ, മാസ്‌ക് ധരിക്കാതെയാണ് നടി ഓഫീസ് കെട്ടിടം സന്ദര്‍ശിക്കാനെത്തിയതെന്ന് വിമര്‍ശനം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.

9.7 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിതിഗതികള്‍ അതിരൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് നടി മാസ്‌ക് പോലും ധരിക്കാതെ എത്തിയതെന്ന വിമര്‍ശനങ്ങളും ശക്തിപ്പെടുന്നത്. സ്വദേശമായ ഹിമാചല്‍ പ്രദേശില്‍നിന്ന് കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ കങ്കണ കൊവിഡ് പരിശോധന നടത്തുകയും രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Exit mobile version