തെലുഗ് സീരിയല്‍ താരം ശ്രാവണി വസതിയില്‍ മരിച്ച നിലയില്‍; ടിക് ടോക് താരത്തിനെതിരെ പരാതിയുമായി മാതാപിതാക്കള്‍

ഹൈദരാബാദ്; നടി ശ്രാവണി തൂങ്ങി മരിച്ചു. തെലുഗ് സീരിയന്‍ താരമായ ശ്രാവണി കൊണ്ടാപള്ളി സ്വവസതിയിലാണ് ജീവനൊടുക്കിയത്. ഹൈദരാബാദിലെ മധുരനഗറിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ താരത്തെ കണ്ടെത്തുകയായിരുന്നു.

ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നു. പിന്നീട് ഇയാള്‍ നടിയെ മാനസികമായ പീഡിപ്പിച്ചുവെന്നും ഇതാണ് ഈ കടുംകൈയിലേയ്ക്ക് നയിച്ചതെന്നും ആരോപിച്ച് മാതാപിതാക്കളും രംഗത്തെത്തി. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മൗനരാഗം, മനസു മംമത തുടങ്ങിയ സീരിയിലൂകളിലൂടെയാണ് ശ്രാവണി ശ്രദ്ധ നേടുന്നത്.

Exit mobile version