ഉറങ്ങിക്കിടന്ന 12കാരന്റെ ദേഹത്തേയ്ക്ക് തിളച്ച വെള്ളമൊഴിച്ച് ഡോക്ടര്‍; പിടയുന്നത് നോക്കി നിന്നും വൈദ്യസഹായം നല്‍കാതെ ഭാര്യയും, ഇരുവരും അറസ്റ്റില്‍

ഗുവാഹത്തി; ഉറങ്ങിക്കിടന്ന 12കാരന്റെ മേല്‍ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച് ഡോക്ടറും ഭാര്യയും. പൊള്ളേലേല്‍പ്പിച്ച ശേഷം ഇരുവരും സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞിരുന്നു. ശേഷം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഡോക്ടറുടെ വീട്ടില്‍ സഹായത്തിന് നിന്നിരുന്ന ആണ്‍കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. ആസാം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ സിദ്ധി പ്രസാദ് ദ്യൂരിയാണ് കുട്ടിയുടെ മേല്‍ ചൂടുവെള്ളമൊഴിച്ചത്.

ഭാര്യയും മൊറാന്‍ കോളേജ് പ്രിന്‍സിപ്പലുമായ മിതാലി കോന്‍വാറിനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരുടെ ദിബ്രൂഗറിലെ വസതിയില്‍ ശനിയാഴ്ച രാത്രയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന സിദ്ധി പ്രസാദ് ഉറങ്ങിക്കിടന്ന കുട്ടിയുടെ മേല്‍ തിളച്ച വെള്ളമൊഴിച്ചു. സംഭവത്തിന് സാക്ഷിയായി നിന്നതല്ലാതെ കുട്ടിയ്ക്ക് വൈദ്യസഹായമുള്‍പ്പെടെയുള്ള സഹായം നല്‍കിയില്ല എന്നതാണ് മിതാലിയുടെ മേല്‍ ചുമത്തിയ കുറ്റം. പിടയുന്നത് നോക്കി നില്‍ക്കുകയും ചെയ്തു. ഇരുെരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി ഡിജിപി ജിപി സിങ് ആണ് അറിയിച്ചത്.

അജ്ഞാത വീഡിയോ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ ശിശുക്ഷേമ സമിതി ഓഗസ്റ്റ് 29 ന് കുട്ടിയെ രക്ഷിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ ശിശുസംരക്ഷണകേന്ദ്രത്തിലാക്കുകയും ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version