സുശാന്ത് സിംഗിന്റെ മരണം; താരത്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്ത് അറസ്റ്റില്‍

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്ത് അറസ്റ്റില്‍. താരത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് ദീപേഷിന്റെ അറസ്റ്റ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ രേഖപ്പെടുത്തിയത്.

ദീപേഷ് സാവന്തിന്റെ മൊഴി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും അറസ്റ്റ് ചെയ്തിരുന്നു. ലഹരിവസ്തുക്കള്‍ കൈമാറ്റം ചെയ്തതിനും വില്‍പ്പന നടത്തിയതിനുമായിരുന്നു അറസ്റ്റ്.

റിയയുടെ നിര്‍ദ്ദേശപ്രകാരം സാമുവല്‍ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ഷൗവിക്കിന്റെ നിര്‍ദേശപ്രകാരം താന്‍ ലഹരി മരുന്ന് സംഘടിപ്പിച്ച് നല്‍കിയതായി സാമുവലും സമ്മതിച്ചു. സെപ്തംബര്‍ 9 വരെ ഇരുവരേയും കസ്റ്റഡിയില്‍ വെക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദീപേഷിന്റെയും അറസ്റ്റ്. ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version